22 December Sunday

ഹിസ്ബുള്ള 
കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ബെയ്റൂട്ട്
ലബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെ കമാൻഡറെ വധിച്ചതായി ഇസ്രയേൽ. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഫുആദ്‌ ഷുക്കൂർ കൊല്ലപ്പെട്ടെന്ന്‌ ഇസ്രയേൽ സൈന്യമാണ്‌ അറിയിച്ചത്. ഇസ്രയേൽ അധീനതയിലുള്ള ഗോലാൻ കുന്നുകളിലെ ഫുട്ബോൾ മൈതാനത്തെ ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ഹിസ്ബുള്ള കമാൻഡർ ഫുആദ്‌ ഷുക്കൂർ ആണെന്ന്‌ ആരോപിച്ചാണ്‌ ആക്രമണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top