22 December Sunday

ഹസന്‍ നസറള്ളയുടെ പിന്‍ഗാമി ഹാഷിം സഫീയുദ്ദീനെ വധിച്ചതായി റിപ്പോര്‍ട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ജറുസലേം> കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറള്ളയുടെ പിന്‍ഗാമി ഹാഷിം സഫീയുദ്ദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്‌. സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ ഹദത്ത് ആണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. മരിച്ചവരുടെ കൂട്ടത്തില്‍ സഫീയുദ്ദീനും ഉണ്ടായിരുന്നതായാണ്‌  റിപ്പോര്‍ട്ട്. ലബനനിൽ ഇതുവരെ 250 ഹിസ്‌ബുള്ളക്കാരെ കൊന്നെന്ന്‌ ഇസ്രയേൽ അറിയിച്ചു. 37 ആരോഗ്യകേന്ദ്രങ്ങൾ തകർക്കപ്പെട്ടു. നസ്‌റള്ളയുടെ ബന്ധുവായ സഫീയുദ്ദീൻ നസ്‌റല്ലെയുടെ പിന്‍ഗാമിയായാണ് അറിയപ്പെട്ടിരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top