29 December Sunday

അമേരിക്കയിൽ തെരുവിൽ കഴിയുന്നവർ വർധിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024


വാഷിങ്‌ടൺ
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ തെരുവിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന്‌ റിപ്പോർട്ട്‌. 2023നേക്കാൾ 18 ശതമാനം വർധനയാണ്‌ ഈ വർഷം ഉണ്ടായത്‌. 2024 ജനുവരിയിലെ കണക്കനുസരിച്ച്‌ അമേരിക്കയിൽ 771,480 പേർക്ക്‌ വീടില്ല. ഇതിൽ ഒന്നരലക്ഷത്തോളം പേർ കുട്ടികളാണ്‌. തെരുവിൽ കഴിയുന്ന കുട്ടികളുടെ എണ്ണത്തിൽ ഈ വർഷം 33 ശതമാനം  വർധനവുണ്ടായി. പതിനായിരം അമേരിക്കക്കാരിൽ 23 പേർ തെരുവിലാണ്‌. കടുത്ത പണപ്പെരുപ്പവും കുതിച്ചുയരുന്ന ജീവിതച്ചെലവുകളുമാണ്‌ ഭവനരഹിതർ വർധിക്കാൻ കാരണമെന്ന്‌ അമേരിക്കൻ ഹൗസിങ്‌ ആൻഡ്‌ അർബൻ ഡെവലപ്‌മെന്റ്‌ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2021ന്‌ ശേഷം വാടകനിരക്ക്‌ 20 ശതമാനം വർധിച്ചു. അതിനനുസരിച്ച്‌ അടിസ്ഥാനവർഗത്തിന്റെ വരുമാനം വർധിച്ചിട്ടില്ല. ഭവനരഹിതരിൽ കൂടുതലും കറുത്തവംശജരാണെന്നും റിപ്പോർട്ടിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top