22 December Sunday
ഇസ്രയേലിനെതിരെ നടപടി വേണമെന്ന്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച്‌ റിപ്പോർട്ട്‌

വംശഹത്യയും നിർബന്ധിത കുടിയിറക്കലും മനുഷ്യത്വത്തിന് എതിരായ യുദ്ധം ; ഹ്യൂമൻ റൈറ്റ്സ് വാച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


ന്യൂയോർക്ക്‌
ഗാസയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യയും നിർബന്ധിത കുടിയിറക്കലും മനുഷ്യത്വത്തിനെതിരായ യുദ്ധമാണെന്ന്‌ മനുഷ്യാവകാശ സന്നദ്ധ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്‌.

ഗാസയിൽനിന്ന്‌ പലസ്‌തീൻ പൗരൻമാരെ നിർബന്ധിതമായി പലായനം ചെയ്യിക്കുകയാണ്‌. നിർബന്ധിത കുടിയൊഴിപ്പിക്കലിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത്‌. ഉപഗ്രഹ ചിത്രങ്ങളും ദൃശ്യങ്ങളും വിലയിരുത്തിയും ഇസ്രയേൽ സേന പുറത്തിറക്കിയ വിവിധ ഉത്തരവുകൾ പരിശോധിച്ചുമാണ്‌ സംഘടന റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ഗാസ മുനമ്പിനെ ബഫർ സോണായി പ്രഖ്യാപിച്ച് രണ്ടായി വെട്ടിമുറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന വിവരം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ റിപ്പോർട്ട് പുറത്തുവന്നത്‌. ഒരു മേഖലയിൽനിന്ന്‌ സിവിലിയൻമാരെ കുടിയൊഴിപ്പിക്കുന്നതിന്‌ കൃത്യമായ നിയമങ്ങളുണ്ട്‌. അതെല്ലാം കാറ്റിൽപ്പറത്തിയാണ്‌ ഇസ്രയേൽ നീക്കങ്ങൾ.  സഹായമെത്തിക്കാൻ യുഎസ്‌  അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ഗാസയിലേക്ക്‌ കാര്യമായ സഹായങ്ങൾ എത്തുന്നില്ല. ഗാസയിലെ ജനങ്ങളുടെ ജീവിത ദുരിതങ്ങൾ അക്കമിട്ട്‌ വിവരിക്കുന്നതാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top