25 November Monday

നികുതിവെട്ടിപ്പ്‌ കേസിൽ 
കുറ്റസമ്മതം നടത്തി ഹണ്ടർ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


വാഷിങ്‌ടൺ
നികുതിവെട്ടിപ്പ്‌ കേസിൽ ലൊസ്‌ ആഞ്ചലസ്‌ കോടതിയിൽ കുറ്റസമ്മതം നടത്തി യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. വിദേശ ബിസിനസ്‌ ഇടപാടുകളിൽ 14 ലക്ഷം ഡോളർ (11,75,31,260 രൂപ) ഹണ്ടർ നികുതിയടച്ചില്ലെന്ന കേസിലാണ്‌ കുറ്റസമ്മതം. നിയമവിരുദ്ധമായി തോക്ക്‌ കൈവശം വച്ചതിന്‌ ജൂണിൽ ഹണ്ടറിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.

ഈ കേസിൽ ശിക്ഷാവിധിക്ക്‌ കാത്തിരിക്കെയാണ്‌ 17 വർഷംവരെ ശിക്ഷലഭിക്കാവുന്ന കേസിൽ കുറ്റസമ്മതം.  പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച്‌ മകനെ ശിക്ഷയിൽ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കില്ലെന്ന് ജോ ബൈഡൻ ആദ്യ കേസിന്റെ വിധിവന്നപ്പോൾ നിലപാട് എടുത്തിരുന്നു. യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ വിചാരണ വേഗം അവസാനിക്കുവാനാണ്‌ ഹണ്ടർ കുറ്റസമ്മതം നടത്തിയതെന്ന്‌ കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top