22 November Friday

ഹെ​ലീൻ ചു​ഴ​ലി​ക്കാറ്റ്: യുഎസിൽ മരണം 162 കവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

മയാമി > ഹെ​ലീ​ൻ ചു​ഴ​ലി​ക്കാറ്റിൽ യുഎസിൽ മരിച്ചവരു‌ടെ എണ്ണം 162 ആയി. നോ​ർ​ത്ത് ക​രോ​ലി​ന​യി​ലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 73 പേരാണ് നോ​ർ​ത്ത് ക​രോ​ലി​ന​യിൽ മരിച്ചത്. വിർ​ജി​നി​യ​യി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. സൗ​ത്ത് ക​രോ​ലി​ന​യി​ൽ 36 പേരും ജോ​ർ​ജി​യ​യി​ൽ 25 പേ​രും ഫ്ലോ​റി​ഡ​യി​ൽ 17 പേ​രും ടെ​ന്നേ​സി​യി​ൽ ഒ​ൻ​പ​ത് പേ​രും മ​രി​ച്ചു.

കഴിഞ്ഞ ദിവസം  ആ​ഷ് വി​ല്ലെ​യി​ൽ 30 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യിയിരുന്നു. ഫ്ളോ​റി​ഡ​യി​ലെ ബി​ഗ് ബെ​ൻ​ഡ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു ഹെ​ല​ൻ വീശിയടിച്ചത്. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂ​ലം ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ളി​ന, സൗ​ത്ത് ക​രോ​ളി​ന, ടെ​ന്ന​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴയുണ്ടായി. 225 കി.മീ വേഗതയിലാണ് ഹെലീൻ ചുഴലിക്കാറ്റടിക്കുന്നത്. യുഎസിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top