ഫ്ലോറിഡ
അമേരിക്കയിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റ്. ഫ്ലോറിഡ, ജോർജിയ, നോർത്ത് കാരലിന, സൗത്ത് കാരലിന എന്നിവിടങ്ങളിലായി 30 പേർ മരിച്ചു. വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടതോടെ 40 ലക്ഷത്തിലധികം പേർ ഇരുട്ടിലായി. 800 വിമാനസർവീസുകൾ റദ്ദാക്കി. വെള്ളപ്പൊക്കം രൂക്ഷമാകുന്നതിനാൽ നോർത്ത് കാരലിനയിൽനിന്ന് ജനങ്ങൾ നിർബന്ധമായും ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിര്‍ദേശം നൽകി.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലികളിലൊന്നായി (കാറ്റഗറി 4) ഹെലൻ വ്യാഴം രാത്രിയാണ് ഫ്ലോറിഡയിൽ കരതൊട്ടത്. മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. കനത്ത മഴയും കാറ്റും നിരവധി കെട്ടിടങ്ങൾ തകർത്തു. ജോർജിയ, സൗത്ത് കാരലിന, സൗത്ത് കാരലിന, ടെന്നസീ, വെർജീനിയ സംസ്ഥാനങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജോർജിയയിലെ അറ്റ്‌ലാന്റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ് നല്‍കി. നിലവിൽ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ നിലയിൽ വടക്കുദിശയിൽ സഞ്ചരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..