ഫ്‌ളോറിഡ> ഹെലീന്‍ ചുഴലിക്കാറ്റിനു പിന്നാലെ അമേരിക്കയെ ഭീതിയിലാക്കിക്കൊണ്ട് 'മില്‍ട്ടന്‍' കര തൊട്ടു. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെ കര തൊട്ടത്. കാറ്റിൽ നിരവധി വീടുകൾ തകരുകയും പല സ്ഥലങ്ങളിലെ വൈദ്യുതി മുടങ്ങുകയും ചെയ്തു. ശക്തമായ കാറ്റിൽ 19 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മണിക്കൂറിൽ 120 മൈൽ (195 കി മീ) വേഗതയിൽ കാറ്റ് വീശുമെന്ന് യുഎസ് കാലാവസ്ഥാ ഏജൻസിയായ നാഷണൽ ഹറികെയ്‌ൻ സെന്റർ അറിയിച്ചു.
ഉഷ്ണമേഖലാ-കൊടുങ്കാറ്റായ മിൽട്ടൻ കരയതൊട്ടപ്പോള്‍ മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് 193 കിലോമീറ്ററായി വേഗം കുറഞ്ഞു. കാറ്റിനെ തുടർന്ന് 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. സെന്റ് പീറ്റേഴ്‌സ്ബർഗിൽ മാത്രം ബുധനാഴ്ച 422 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ടമ്പാ, സെന്റ് പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
ആഴ്ചകള്‍ക്കു മുമ്പ് അമേരിക്കൻ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് ഹെലീന്‍ ചുഴലിക്കാറ്റടിച്ചിരുന്നു. ഇതേ തുടര്‍ന്ന് 232 പേരാണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..