29 November Friday

അറസ്‌റ്റ്‌ വാറണ്ട്‌ : അപ്പീലുമായി ഇസ്രയേൽ ഐസിസിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024


ഹേഗ്‌
പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റ്‌ എന്നിവർക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്‌റ്റ്‌ വാറണ്ടിൽ അപ്പീലുമായി ഇസ്രയേൽ. അപ്പീലിൽ തീരുമാനമാകുംവരെ വാറണ്ട്‌ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഗാസയിൽ യുദ്ധക്കുറ്റം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ്‌ ഐസിസി നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. ഐസിസിയുടെ അധികാരപരിധിയും അറസ്‌റ്റ്‌ വാറണ്ടിന്റെ സാധുതയും ചോദ്യംചെയ്യുന്നതായും അപ്പീൽ ആവശ്യം നിരാകരിച്ചാൽ ഐസിസിയുടെ "പക്ഷപാതിത്വം' അമേരിക്ക ഉൾപ്പെടെ ഇസ്രയേലിന്റെ സുഹൃദ്‌ രാഷ്ട്രങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇസ്രയേൽ അപ്പീൽ ഹർജിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top