27 October Sunday

പ്രതിഷേധം അവ​ഗണിച്ച് 
ലിഥിയം ഖനനാനുമതി 
നൽകി ബൈഡന്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

നെവാഡ> പ്രകൃതിസംരക്ഷണ സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവ​ഗണിച്ച് യുഎസിലെ നെവാഡയില്‍വൻ ലിഥിയം ഖനനത്തിന്  ബൈഡൻ ഭരണകൂടം അനുമതി നൽകി. ഇലക്ട്രിക് കാറുകളുടെ ബാറ്ററികളിൽ ഉപയോ​ഗിക്കുന്ന ലിഥിയം ഖനനം ചെയ്യുന്ന റയോലൈറ്റ് റിഡ്ജ് ലിഥിയം പദ്ധതിക്കാണ് അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്തിമ അനുമതി നൽകിയത്. 

ബാറ്ററി അസംസ്കൃതവസ്തുക്കളുടെ നിര്‍മാണത്തിൽ ആ​ഗോളതലത്തിൽ ചൈനയുടെ കുത്തക തകര്‍ക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.  ഖനി നിര്‍മാണം അടുത്തവര്‍ഷം തുടങ്ങും. 2028ല്‍ പൂര്‍ണ സജ്ജമാകും.  വര്‍ഷം 370,000 കാറുകള്‍ക്കുള്ള ലിഥിയം ഉത്പാ​ദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം തീരുമാനത്തിനെതിരെ  പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top