21 December Saturday

ഇന്ത്യ - യുഎസ് പങ്കാളിത്തം ശക്തവും ചലനാത്മകവും: ജോ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

വാഷിങ്ടൺ > പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും കൂടിക്കാഴ്ച നടത്തി. ഡെലാവറിലെ വിൽ‌മിങ്ടണിൽ ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ - യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് ജോ ബൈഡൻ സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി മോദി, നമ്മൾ ഓരോ തവണ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴുംമ്പോഴും സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല- ബൈഡൻ എക്സിൽ കുറിച്ചു.

പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. നാലാമത് ക്വാഡ് ഉച്ചകോടി പുരോ​ഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ആന്റണി അൽബനീസ് എന്നിവർ പങ്കെടുക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top