22 December Sunday

കുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ; അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

വാഷിങ്‌ടൺ
ഒളി ക്യാമറ സ്ഥാപിച്ച്‌ നൂറുകണക്കിന്‌ കുട്ടികളുടെയും സ്ത്രീകളുടെയും നഗ്നദൃശ്യം പകർത്തിയ ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ അറസ്‌റ്റിൽ. മിഷിഗനിലെ വസതിയിൽനിന്നാണ്‌ ഒമൈർ ഐജാസ്‌ (40) എന്ന ഡോക്ടറെ അറസ്‌റ്റ്‌ ചെയ്തത്‌. ഹാർഡ്‌ ഡിസ്കിലും ക്ലൗഡ്‌ സ്‌റ്റോറേജിലുമായി 13,000 നഗ്ന വീഡിയോകൾ കണ്ടെത്തി.

ആറുവർഷത്തിനിടെ പകർത്തിയവയിൽ സ്വന്തം വീട്ടിലെ കുട്ടികളുടെ ദൃശ്യങ്ങളുമുണ്ട്‌. ഒമൈറിന്റെ ഭാര്യതന്നെയാണ്‌ തെളിവുകളുമായി പൊലീസിനെ സമീപിച്ചത്‌. ഉറങ്ങിക്കിടക്കുകയോ, അബോധാവസ്ഥയിലുള്ളതോ ആയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്‌. 2011ലാണ്‌ ജോലി വിസയിൽ ഒമൈർ ഇന്ത്യയിൽനിന്ന്‌ അമേരിക്കയിൽ എത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top