22 December Sunday

യുഎസിൽ കാറടപകടത്തിൽ ഇന്ത്യവംശജരായ ദമ്പതികളും മകളും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ഹൂസ്‌റ്റൺ> അമേരിക്കയിൽ കാറപകടത്തിൽ ഇന്ത്യവംശജ കുടുംബത്തിൽെ മൂന്ന്‌ പേർ മരിച്ചു. ടെക്‌സാസിലെ ലാംപസസിനു സമീപം ബുധനാഴ്‌ചയാണ്‌ അപകടം. ലീൻഡറിൽ താമസിക്കുന്ന അരവിന്ദ്‌ മണി (45), ഭാര്യ പ്രദീപ അരവിന്ദ്‌ (40), മകൾ ആൻഡ്രിൽ അരവിന്ദ്‌ (17) എന്നിവരാണ്‌ മരിച്ചത്‌.

അമിത വേഗത്തിലെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർ മരിച്ചു. അരവിന്ദ്‌ മണിയും പ്രദീപയും മകൾ ആൻഡ്രിലിനെ കോളേജിൽ കൊണ്ടുവിടുമ്പോഴാണ്‌ അപകടം. അരവിന്ദ്‌ മണിക്കും പ്രദീപക്കും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഡ്രിയാൻ എന്ന മകൻകൂടിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top