23 December Monday

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റു: ജന്മദിനത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് യുഎസിൽ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

അറ്റ്ലാന്റ > യുഎസിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡി (23) ആണ് ജന്മദിനത്തിൽ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിയേറ്റ് മരിച്ചത്. ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് സംഭവമെന്നാണ് വിവരം.

ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു ആര്യൻ. നവംബർ 13നായിരുന്നു സംഭവം. ആര്യൻ അമേരിക്കയിൽ ഹണ്ടിങ് ​ഗൺ ലൈസൻസ് നേടിയിരുന്നു. തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top