ഇന്തോനേഷ്യ> വിനോദസഞ്ചാരികളുടെ ആനന്ദത്തിന് വേണ്ടി താൽകാലിക വിവാഹങ്ങളിൽ ഏർപ്പെടുന്ന ഒരു ഗ്രാമം.
ഇന്തോനേഷ്യയിലെ ഗ്രാമങ്ങളിലാണ് യുവതികളെ താൽകാലിക വിവാഹമെന്ന പേരിൽ സെക്സ് ടൂറിസത്തിനായി ഉപയോഗിക്കുന്നത്.
പ്രാദേശവാസികളായ സ്ത്രീകൾക്ക് വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഏജൻസികൾ വരെ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട്.
ദരിദ്രരായ യുവതികളാണ് ഇതിന് ഇരയാക്കപ്പെടുന്നത്. പശ്ചിമ ഏഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ഹ്രസ്വകാല വിവാഹത്തിൽ ഏർപ്പെടാൻ ഇർ നിർബന്ധിക്കപ്പെടുന്നു. അറബ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പാങ്കോക്കിലാണ് ഈ കല്യാണം വ്യാപകമായി ഉള്ളത്. ഇതുവഴി നിരവധി സ്‌ത്രീകളാണ് ചൂഷണം ചെയ്യപ്പെടുന്നത്. വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം കൂടുതലായതിനാൽ പാങ്കോക്കിനെ ഇപ്പോൾ വിവാഹമോചന ഗ്രാമം എന്നാണ് വിളിക്കുന്നത്.
ഇരുവരും സമ്മതിച്ചുകഴിഞ്ഞാൽ അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തും, അതിനുശേഷം പുരുഷൻ സ്ത്രീക്ക് വധുവില നൽകുന്നു. പകരമായി, പുരുഷന് സ്ത്രീ ലൈംഗികവും ഗാർഹികവുമായ സേവനങ്ങൾ ചെയ്യണം. വിനോദസഞ്ചാരികൾ തിരിച്ചു പോകുമ്പോൾ, വിവാഹ ബന്ധം വേർപെടുത്തും.
ഓരോ യുവതിയും പതിനഞ്ചും ഇരുപതും വിനോദസഞ്ചാരികളെയാണ് വിവാഹം ചെയ്യുന്നത്. താൻ 15 തവണ വിനോദസഞ്ചാരികളുമായി വിവാഹത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ഒരു ഇന്തോനേഷ്യൻ യുവതി സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു.
അവൾ ആദ്യം വിവാഹം കഴിച്ചത് 50 വയസ്സുള്ള സൗദി അറേബ്യക്കാരനെയായിരുന്നു. വധുവിലയായി $850 (71,412 രൂപ) നൽകി, എന്നാൽ ഏജന്റുമാരും ഉദ്യോഗസ്ഥരും അവരുടെ വിഹിതം കൈക്കലാക്കിയ ശേഷം അവൾക്ക് പകുതി പൈസ മാത്രമാണ് ലഭിച്ചത്. കല്യാണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, ആ മനുഷ്യൻ നാട്ടിലേക്ക് പോയി, അവർ വിവാഹമോചിതരായി. ഒരു വിവാഹത്തിലൂടെ $300-നും $500-നും ഇടയിൽ രൂപ സമ്പാദിക്കുന്നുണ്ടെന്ന് അവൾ പറഞ്ഞു. നിസ എന്ന സ്‌ത്രീ 20 താൽക്കാലിക വിവാഹങ്ങളാണ് ചെയ്യേണ്ടി വന്നത്.
ദരിദ്രരായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും സെക്‌സ് ടൂറിസത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങൾക്കുള്ള സംരക്ഷണമില്ലായ്മയെക്കുറിച്ചുമാണ് ഇത്തരം വിവാഹരീതികൾ ആശങ്ക ഉയർത്തുന്നത്. ദാരിദ്ര്യത്തിൽ വലയുന്ന മനുഷ്യരെ മുതലെടുത്ത് ഇതുവഴി മനുഷ്യക്കടത്ത് പോലുള്ള ചൂഷണങ്ങൾ ധാരാളമായി നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..