22 December Sunday

മലയാളി ഗവേഷകൻ മഹ്‌മൂദ് കൂരിയയ്ക്ക് ഒരു ലക്ഷം ഡോളറിന്റെ ഇൻഫോസിസ് പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ലണ്ടൻ > ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ 2024 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സോഷ്യൽ സയൻസസ് വിഭാഗത്തിൽ യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് യുകെയിലെ മലയാളി ഗവേഷകനായ മഹ്‌മൂദ് കൂരിയ പുരസ്കാരത്തിന് അർഹനായി. മലപ്പുറം സ്വദേശിയാണ്. സ്വർണ മെഡലും ഫലകവും ഒരു ലക്ഷം യുഎസ് ഡോളറും അടങ്ങുന്നതാണ് സമ്മാനം.

സാമ്പത്തിക ശാസ്ത്രം, എഞ്ചിനീയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ ആറ് വിഭാഗങ്ങളിലാണ് ഇൻഫോസിസ് പ്രൈസ് 2024 പ്രഖ്യാപിച്ചത്. 'മാരിടൈം ഇസ്ലാം ഇൻ ഗ്ലോബൽ പെർസ്‌പെക്ടീവ്' എന്ന വിഷയത്തിലെ പഠനത്തിനാണ് മഹ്മൂദ് കൂരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്.  

നേരത്തെ നെതർലാൻഡ്‌സിലെ ലെയ്ഡൻ സർവകലാശാലയിൽ നിന്ന് കൂരിയയ്ക്ക് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല, കലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. ഡൽഹി ജെഎൻയു, ലെയ്ഡൻ സർവകലാശാല തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് തുടങ്ങിയവയും നേടിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top