ന്യൂയോർക്ക്> സോഷ്യൽ മീഡിയയിൽ താരമായ പീനട്ട് എന്ന് വിളിപ്പേരുള്ള അണ്ണാൻ കുഞ്ഞിനെ ദയാവധത്തിന് വിധേയയമാക്കി. ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷനും (ഡിഇസി) ചെമുങ് കൗണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തും ചേർന്നാണ് പീനട്ടിന്റെ ദയാവധത്തിന് അംഗീകാരം നൽകിയത്.
സമൂഹമാധ്യങ്ങളിലെ കണ്ടന്റ് ക്രിയേറ്ററായ മാർക്ക് ലോംഗോയുടെ പ്രിയപ്പെട്ട വളർത്തുമൃഗമായിരുന്നു പീനട്ട്. പീനട്ടിന് 534,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുണ്ട്. മനുഷ്യരെ കടിച്ചാൽ പേവിഷബാധയുണ്ടാകുമെന്ന അജ്ഞാതപരാതികളുടെ പുറത്താണ് പീനട്ടിനെ ദയാവധത്തിനു വിധേയമാക്കിയത്. പീനട്ടിനെ പിടികൂടുന്നതിനിടെ അധികൃതരിലൊരാളെ കടിച്ചതിനെ തുടർന്ന് പേവിഷബാധയുണ്ടോയെന്നു സ്ഥിരീകരിക്കാൻ ദയാവധം നടത്തുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
ഏഴ് വർഷം മുമ്പാണ് ലോംഗോയ്ക്ക് പീനട്ടിനെ ലഭിക്കുന്നത്. പീനട്ടിന്റെ അമ്മ ഒരു കാറിനടിയിൽപ്പെട്ട് ഇല്ലാതായപ്പോൾ അനാഥനായ പീനട്ടിനെ ലോംഗോ സംരക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ മുന്നൂറിലേറെ ജീവികളെയാണ് ലോംഗോയും ഭാര്യ ഡാനിയേലയും സംരക്ഷിക്കുന്നത്. പീനട്ടിനെക്കൂടാതെ ‘ഫ്രെഡ്’ എന്ന റാക്കൂണിനെയും (വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന സസ്തനി) ദയാവധത്തിനു വിധേയമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..