24 September Tuesday

പുത്തന്‍ ആശയവിനിമയ ഉപകരണങ്ങൾ വിലക്കി ഇറാൻ സൈന്യം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

തെഹ്‌റാൻ > സൈനികർ ആധുനിക ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത്‌ വിലക്കി ഇറാൻ സൈന്യത്തിന്റെ പ്രധാനശാഖയായ ഇസ്ലാമിക്‌ റെവല്യൂഷണറി ഗാർഡ്‌സ്‌. ലബനനിൽ വാക്കി ടോക്കിയും പേജറും പൊട്ടിത്തെറിച്ച്‌ ഹിസ്ബുള്ള പ്രവർത്തകരടക്കം 39 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ നടപടി.

നിലവിൽ ഉപയോഗിച്ചുവരുന്ന എല്ലാ ഉപകരണങ്ങളും പരിശോധിക്കുന്നതുൾപ്പടെ സുരക്ഷാവീഴ്‌ചകൾ കണ്ടെത്താനായ്‌ വ്യാപകമായ അന്വേഷണം നടത്തും.  ചൈനയും റഷ്യയും നൽകിയതും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതുമായ ആശയവിനിമയ ഉപകരണങ്ങളാണ്‌ ഇറാൻ സൈന്യം ഉപയോഗിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top