22 December Sunday

കുവൈത്തിനടുത്ത് ഇറാന്‍ കപ്പല്‍ മുങ്ങി; ഇന്ത്യക്കാരടക്കം ആറ് നാവികര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

മനാമ > കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ വാണിജ്യ കപ്പല്‍ മുങ്ങി ഇന്ത്യക്കാരടക്കം ആറ് നാവികര്‍ മരിച്ചു. തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന അറിയിച്ചു.

ഞായറാഴ്ചയാണ് അറബക്തര്‍ എന്ന കപ്പല്‍ മുങ്ങിയത്. ലാന്‍ഡിംഗ് ക്രാഫ്റ്റ് ഇനത്തിലുള്ള കപ്പലാണിത്. കപ്പല്‍ മുങ്ങാനുള്ള കാരണം വ്യക്തമല്ല. ഇന്ത്യക്കാരും ഇറാന്‍കാരുമായ ആറ് നാവികരാണ് കപ്പലിലുണ്ടായിരുന്നതെന്ന് ഇറാന്റെ തുറമുഖ, സമുദ്ര നാവിഗേഷന്‍ അതോറിറ്റി മേധാവി നാസര്‍ പസാന്ദെ അറിയിച്ചു.

ഇറാനും കുവൈത്തും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടത്. മറ്റു മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top