ടെൽ അവീവ്
ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരുടെ മോചനത്തിനായി ധാരണയിലെത്താതെ ഗാസയിൽ കടന്നാക്രമണം തുടരാനാകില്ലെന്ന് ഇസ്രയേൽ സൈനികർ. 130 പട്ടാളക്കാരാണ് കടുത്ത പ്രതിഷേധം അറിയിച്ച് സൈനിക മേധാവി ഹെർസി ഹലേവിക്കും വിവിധ മന്ത്രിമാർക്കും കത്തെഴുതിയത്. ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലത് സർക്കാർ ബന്ദി മോചനത്തെക്കാൾ പലസ്തീൻകാരുടെ വംശഹത്യക്കാണ് പ്രാധാന്യം നൽകുന്നതെന്ന വിമർശം ശക്തമാകുന്ന സാഹചര്യത്തിലാണ് സൈനികർ പരാതിപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..