കെയ്റോ > ഗാസ മുനമ്പിലും ലെബനനിലും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ 55 പേർ കൊല്ലപ്പെട്ടു. ഇതിൽ 14 പേർ കൊല്ലപ്പെട്ടത് തുടർച്ചയായ വ്യോമാക്രമണത്തിലാണെന്ന് അൽ-അവ്ദ ആശുപത്രി അധികൃതർ പറഞ്ഞു. 196 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. ലെബനാൻ തലസ്ഥാനമായ ബൈറൂത്തിൽ 10ലേറെ ആക്രമണങ്ങളാണുണ്ടായത്.
ഗാസയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ആളുകളെ പാർപ്പിച്ചിരുന്ന സ്കൂളിന് നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 പാലസ്തീൻകാർ കൊല്ലപ്പെട്ടു. നുസൈറത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ഷെല്ലാക്രമണം നടക്കുന്നുണ്ട്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് സമീപം അൽ മവാസിയിൽ വാഹനത്തിനുനേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പലയിടങ്ങളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷമാണ് ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ആരംഭിച്ചത്. ഏകദേശം 1,200 പേർ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടു. 250 ഓളം പേരെ സൈന്യം ബന്ദികളാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..