ഗാസ സിറ്റി
ഗാസയുടെ മധ്യ, തെക്കൻ ഭാഗങ്ങളിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ. ദെയ്‌ർ അൽ ബലായിലും ഖാൻ യൂനിസിലും ചൊവ്വ രാവിലെ നടത്തിയ വ്യാപക ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇസ്രയേൽ ഭീഷണിയെ തുടർന്ന് ദെയ്‌ർ അൽ ബലായിൽനിന്ന് കൂട്ട ഒഴിപ്പിക്കൽ തുടരുകയാണ്. ഇതോടെ, ഇവിടം കേന്ദ്രീകരിച്ച് നടത്തിയിരുന്ന യു എൻ സന്നദ്ധപ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട സ്ഥിതിയായി. ഈ മാസം മാത്രം മുനമ്പിൽ 16 ഇടങ്ങളിൽനിന്നാണ് ഇസ്രയേൽ സൈന്യം ജനങ്ങളെ കുടിയൊഴിപ്പിച്ചത്.
ആശുപത്രി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇന്ധനംപോലും കടത്തിവിടാൻ ഇസ്രയേൽ വിസമ്മതിക്കുകയാണെന്ന് ബെയ്‌ത് ലാഹിയയിലെ കമാൽ അദ്‌വാൻ ആശുപത്രി അധികൃതർ ആരോപിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് കടത്തിക്കൊണ്ടുപോയ ഒരാളെ രക്ഷിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..