27 December Friday

അഭയാർഥി 
ക്യാമ്പില്‍ വീണ്ടും ആക്രമണം ; ജറുസലേമിലെ 
മസ്‌ജിദ്‌ പൊളിച്ച് ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


ഗാസ സിറ്റി
ഗാസയിലെ നുസൈറത്ത്‌ അഭയാർഥി ക്യാമ്പിനുനേരെ നടന്ന ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റു. ഒക്‌ടോബർ ഏഴിനുശേഷം ഇസ്രയേൽ 43,603 പേരെയാണ്‌ പലസ്‌തീനിൽ കൊലപ്പെടുത്തിയത്‌.  102,929 പേർക്ക്‌ പരിക്കേറ്റു. ലബനനിൽ ഇതുവരെ 3,189 പേർ കൊല്ലപ്പെട്ടു. 14,078 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. 

ഇസ്രയേൽ ആക്രണം ശക്തമാക്കിയതോടെ ഗാസയില്‍‌ ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാണ്‌. ആക്രമണം ശക്തമായതിനാൽ സന്നദ്ധ സംഘടനകൾക്ക്‌ പ്രവർത്തിക്കാൻ കഴിയാത്തതാണ്‌ പ്രതിസന്ധി.
 തെക്കൻ ലബനനിൽനിന്ന്‌ ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും ഇസ്രയേൽ ശക്തമാക്കി.

ജറുസലേമിലെ 
മസ്‌ജിദ്‌ പൊളിച്ച് ഇസ്രയേൽ
ജറുസലേമിലെ അൽഅറാറയിൽ ഇസ്രയേൽ സൈന്യം ബുൾഡോസറുകൾ ഉപയോഗിച്ച്‌ മസ്ജിദ്‌ പൊളിച്ചു. പള്ളിയോടുചേർന്ന കെട്ടിടങ്ങളും ഇസ്രയേൽ സൈന്യം പൊളിച്ചു. ജഹാലിൻ അറബ്‌ വംശജരുടെ കുടുംബങ്ങൾ പാർക്കുന്ന മേഖലയിൽ അധിനിവേശകരെ പാർപ്പിക്കാനായാണ്‌ കെട്ടിടങ്ങൾ പൊളിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top