ഗാസ സിറ്റി
മധ്യഗാസയിലെ ദേർ അൽബലായിലെ അഭയാർഥികേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുഞ്ഞുങ്ങളടക്കം 30 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരെയും അഭയാർഥികളെയും താമസിപ്പിച്ചിരുന്ന സ്കൂൾ കെട്ടിടത്തിലാണ് ബോംബിട്ടത്.
അതേസമയം, മാനുഷികമേഖലയായി പരിഗണിച്ചിരുന്ന ഖാൻ യൂനിസിലെയും മുവാസിലെയും ക്യാമ്പുകള്‍ വിട്ടൊഴിയണമെന്നും ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് അഭയാർഥികൾ തിങ്ങിനിറഞ്ഞ മേഖലയില്‍ ഹമാസ് സാനിധ്യമുണ്ടെന്ന് ആരോപിച്ച് ഇസ്രയേൽ ആക്രമണത്തിനൊരുങ്ങുകയാണ്. ഖാൻ യൂനിസിന്റെ കിഴക്കുഭാഗത്തുമാത്രം നൂറുകണക്കിനുപേർ കുടുങ്ങിക്കിടക്കുകയാണ്. ഗാസയിൽ ഇതുവരെ 39,258 പേരാണ് കൊല്ലപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..