15 November Friday

ആക്രമണം തുടർന്ന് ഇസ്രയേൽ; ലബനനിൽ 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ബെയ്‌റൂട്ട്‌ > ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം. ഇ​സ്ര​യേ​ൽ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങു​കയാണെന്നും ലബനൻ അതിർത്തിക്ക് സമീപം സൈനിക ഉപകരണങ്ങളും വാഹനങ്ങളുമായി സൈന്യം നിലയുറപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ബൈറൂട്ടിൽ ഉൾപ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്.

ഹി​സ്ബുള്ള സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഉ​പ​മേ​ധാ​വി ന​ബീ​ൽ ഖൗകിനെ ഇസ്രയേൽ സേന ശനിയാഴ്ച വധിച്ചു. ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ നസ്റുള്ളയെ വധിച്ചതിൽ രാ​ജ്യ​ത്തും പു​റ​ത്തും ക​ന​ത്ത പ്ര​തി​ഷേധം ഉയരുന്നതിനിടെയാണ് മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വ് കൂടി ബൈറൂട്ടിൽ കൊ​ല്ല​പ്പെ​ട്ട​ത്. ഹി​സ്ബുള്ള ബ​ദ​ർ വി​ഭാ​ഗം ക​മാ​ൻ​ഡ​ർ അ​ബൂ അ​ലി റി​ദ​യെ ല​ക്ഷ്യ​മിട്ട് ആക്രമണങ്ങൾ നടത്തിയതായും ഇ​സ്രയേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

യ​മ​നി​ൽ ഹൂ​തി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടും ഇസ്രയേൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​. ഹു​ദൈ​ദ, റാസ് ഇസ ന​ഗ​ര​ങ്ങളിലെ ഊ​ർ​ജ നി​ല​യ​ങ്ങ​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ആ​ക്ര​മ​ണമുണ്ടായി. നാല് പേർ കൊല്ലപ്പെട്ടു. ശ​നി​യാ​ഴ്ച ഇ​സ്ര​​യേ​ലി​ലെ ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വ്യോ​മാ​ക്ര​മ​ണം.

ഗാസ മുനമ്പിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ചയും മുപ്പതോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയിൽ ഒക്ടോബർ മുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 41,595 പേർ കൊല്ലപ്പെടുകയും 96,251 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top