26 December Thursday
ലെബനോനിൽ ആക്രമണം ശക്തമാക്കി

സ്കൂളിലെ അഭയാർഥി ക്യാമ്പിൽ ഭക്ഷണം കാത്ത് നിന്ന 28 പേരെ വധിച്ച് ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

ടെൽഅവീവ്> ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. രാത്രിയിലും ആക്രമണം തുടരുകയായിരുന്നു.

ഇതിനിടെ ലെബനോനിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം ശക്തമാക്കി. തെക്കൻ ലെബനനിലെ ജനവാസ മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. റാസ് അൽ-നബാ, ബുർജ് അബി ഹൈദർ എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ എട്ട് നിലകളുള്ള ഒരു കെട്ടിടം തകർന്നു. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ  വിശദീകരണം.

ഏതാനും ദിവസം മുമ്പ് ലെബനന്റെ തെക്കൻ മേഖലയിലുണ്ടായ ആക്രമണത്തിൽ 10 അഗ്‌നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്‌നിരക്ഷാസേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം. തെക്കൻ ലെബനനിലെ ജനങ്ങളോട് വീടുകളിലേക്ക് മടങ്ങി വരരുതെന്ന് ഇസ്രയേലി സൈന്യം മുന്നറിയിപ്പ് നൽകി.

ഹിസ്ബുല്ലയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഒക്ടോബർ ഒന്നുമുതൽ ഇസ്രായേൽ കരയാക്രമണവും നടത്തി വരികയാണ്. മിസൈലുകൾ, റോക്കറ്റ് വിക്ഷേപണസ്ഥലങ്ങൾ, നിരീക്ഷണ ഗോപുരങ്ങൾ, ആയുധപ്പുരകൾ എന്നിവ തകർത്തെന്ന് ഇസ്രായേൽഅവകാശപ്പെട്ടു.അതിർത്തിയിലേക്കെത്താൻ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന തുരങ്കങ്ങൾ നശിപ്പിച്ചതായും ഇസ്രായേൽ സൈന്യം പറയുന്നു.

 

ഗാസയിൽ സ്കൂളിൽ ഭക്ഷണം കാത്തിരുന്ന 28 പേരെ ............

 

ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. 50ലേറെ പേർക്ക് പരിക്കേറ്റു.

 അഭയാർഥി ക്യാമ്പിൽ സ്ത്രീകളും കുട്ടികളും ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്.

ജബാലിയ മേഖലയില്‍ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്. എന്‍ക്ലേവിന്‌റെ വടക്കുഭാഗത്തുള്ള, അഭയാര്‍ഥി ക്യാമ്പുകള്‍ ഏറ്റവുമധികമുള്ള ജബാലിയയില്‍ ആകാശത്തുനിന്നും കരയില്‍നിന്നും ആക്രമിക്കുന്നത് തുടരുന്നതായി താമസക്കാര്‍ പറഞ്ഞു.

ഗാസ സിറ്റിയുടെ വടക്കേ അറ്റത്തുള്ള രണ്ട് പ്രദേശങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇന്നലെ പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്‍ക്ലേവിന്‌റെ വടക്ക് ഭാഗത്തുള്ള ഈ പ്രദേശങ്ങള്‍ 'അപകടകരമായ പോരാട്ട മേഖല'ആണെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

അധിനിവേശം സുരക്ഷിതമെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും ബോംബാക്രമണവും കൊലപാതകങ്ങളും തുടരുന്നതിനാല്‍ എന്‍ക്ലേവിന്‌റെ വടക്കന്‍ പ്രദേശങ്ങളിലേക്ക് മാറരുതെന്നും തെക്കോട്ട് പോകുന്നത് ഒഴിവാക്കണമെന്നും ഗാസയില്‍ ഹമാസിന്‌റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം താമസക്കാരോട് അഭ്യര്‍ഥിച്ചു.

ഗാസയില്‍ സുരക്ഷിതമായ ഒരു മേഖല പോലുമില്ലെന്ന് പലസ്തീന്‍, യുഎന്‍ അധികൃതര്‍ പറയുന്നു. വടക്കന്‍ ഗാസയില്‍ ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവയുടെ കടുത്ത ദൗര്‍ലഭ്യത്തെക്കുറിച്ചും പട്ടിണിക്കുള്ള സാധ്യതയെക്കുറിച്ചും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് ഇസ്രയേല്‍ ഗാസയില്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 42,000 പേരിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജബാലിയന്‍ മേഖലയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആണെന്ന് പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top