22 December Sunday

അമേരിക്കയുടെ ഉപകരണമാണ് ഇസ്രയേൽ: ഇറാൻ നേതാവ് ആയത്തൊള്ള അലി ഖമനേയി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ടെഹ്‌റാന്‍ > അമേരിക്കയുടെ ഉപകരണമാണ് ഇസ്രയേലെന്ന് ഇറ്‍ൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ടെഹ്റാനിലെ പള്ളിയില്‍  അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഖമേനേയിയുടെ ആരോപണം. പൊതു സേവനമാണെന്നാണ് ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് ആയത്തൊള്ള അലി ഖമനേയി പറഞ്ഞത്. കൂടാതെ അമേരിക്കയെ പേപ്പട്ടിയെന്നും, ഇസ്രയേലിനെ രക്തരക്ഷസെന്നും ഖമനേയി ആക്ഷേപിച്ചു.

ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ഇസ്രയേലിന് വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്' ഖമനേയിയുടെ പ്രസം​ഗം കേട്ടു നിന്ന അനുയായികൾ മുദ്രാവാക്യം മുഴക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top