28 December Saturday

ലബനനുമായി വെടിനിർത്തലിന്‌ തയ്യാറെന്ന് ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ജറുസലേം > ലബനനുമായുള്ള സംഘർഷത്തിൽ വെടിനിർത്തലിനു തയ്യാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ നിർദേശം ഇസ്രയേലിന്റെ സുരക്ഷാകാര്യ കാബിനറ്റ് യോഗം അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

വെടിനിർത്തൽ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ നിർദേശങ്ങൾ ഹിസ്ബുല്ല ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. യുഎസ് തയ്യാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ചചെയ്യാൻ കഴിഞ്ഞയാഴ്‌ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top