18 December Wednesday

ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു: റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

photo credit:X

ബെയ്റൂട്ട് >  ഇസ്രയേൽ  ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി ലബനൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സെൻട്രൽ ബെയ്‌റൂട്ടിലെ റാസല്‍ നബാ ജില്ലയിലെ സിറിയൻ ബാത്ത് പാർടിയുടെ ലെബനൻ ബ്രാഞ്ച് ലക്ഷ്യമിട്ടായിരുന്നു ഞായറാഴ്ച ആക്രമണം ഉണ്ടായത്‌.  ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയുണ്ടായ ഇസ്രയേൽ ആക്രമണം വലിയ നാശം ഉണ്ടാക്കിയതായി നാഷണൽ ന്യൂസ്‌ ഏജൻസി പറഞ്ഞു.

ഹിസ്ബുള്ള മീഡിയ റിലേഷൻസ് ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് അഫീഫ്. വർഷങ്ങളായി ഹിസ്ബുള്ളയുടെ മാധ്യമങ്ങൾ കൈകാര്യം ചെയ്‌തിരുന്നത്‌ അഫീഫായിരന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top