മനാമ > ഇസ്രയേല്‍ യെമന്റെ പടിഞ്ഞാറന്‍ തീരങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിലെ ജഫാ നഗരത്തിന് നേരെ ഹൂതി മിലിഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ചയാണ് ഹുതികള്‍ ഇസ്രയേലിന് നേരെ ഹൈപ്പര്‍ സോണിക് മിസൈല്‍ പ്രയോഗിച്ചത്. ടെല്‍ അവീവിനടുത്തുള്ള അധിനിവേശ യഫ(ജഫ)യിലെ രണ്ട് സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സാരി പറഞ്ഞു.
ഇതിന് പിന്നാലെയാണ് ചെങ്കടല്‍ തുറമുഖ പട്ടണമായ ഹുദൈദയിലെ പവര്‍ സ്റ്റേഷനുകള്‍, എണ്ണ കേന്ദ്രങ്ങള്‍, തുറമുഖം എന്നിവിടങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചത്. തലസ്ഥാനമായ സനയിലും തുറമുഖ നഗരമായ ഹുദൈദയിലും ഇസ്രയേല്‍ തുടര്‍ച്ചയായ ആക്രമണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സനയിലും പരിസരത്തും രണ്ട് കേന്ദ്ര വൈദ്യുത നിലയങ്ങളെ ഇസ്രയേല്‍ ആക്രമിച്ചു. ഹുദൈദ തുറമുഖത്ത് നാല് ആക്രമണങ്ങളും നടത്തി. അല്‍-സലീഫ് തുറമുഖത്ത് നടന്ന ആക്രമണത്തില്‍ ഏഴ് പേരും എണ്ണ വിതരണ കേന്ദ്രത്തിലുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് പേരും കൊല്ലപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..