05 November Tuesday

ഇസ്രയേൽ കൊന്നത് 11,000 കുട്ടികളെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024


ഗാസ സിറ്റി
ഇസ്രയേൽ കടന്നാക്രമണത്തിൽ  ഗാസ മുനമ്പിലും വെസ്റ്റ്‌ ബാങ്കിലുമായി 11,000 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന്‌ പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 41,252 ആയി. ബുറൈജ്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ചൊവ്വാഴ്‌ച നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. തകർന്ന കെട്ടിടത്തിൽ അനവധിപേർ കുടുങ്ങിക്കിടക്കുന്നു.

അഭയാർഥികൾക്ക്‌ വിതരണത്തിനായി കൊണ്ടുവന്ന ഭക്ഷണത്തിന്റെ 83 ശതമാനവും ഇസ്രയേൽ സൈന്യം അതിർത്തിയിൽ തടഞ്ഞുവച്ചിരിക്കുന്നതായി സന്നദ്ധസംഘടനകൾ അറിയിച്ചു. ഗാസവാസികള്‍ ഭക്ഷണത്തിനായ്‌ പുറത്തുനിന്നുള്ള ട്രക്കുകളെയാണ്‌ ആശ്രയിക്കുന്നത്‌. ഇവരിൽ ഭൂരിഭാഗത്തിനും ഒരുനേരത്തെ ഭക്ഷണം മാത്രമാണ്‌ ലഭിക്കുന്നത്.

യമനിലെ ഹൂതി വിമതര്‍ ഞാഴറാഴ്ച ശബ്ദാതിവേ​ഗ മിസൈല്‍ തൊടുത്തത് ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. 11.4 മിനിറ്റില്‍ രണ്ടായിരം കിലോമീറ്റര്‍ പിന്നിട്ടാണ് മിസൈല്‍ മധ്യ ഇസ്രയേലില്‍ പതിച്ചത്. ഇസ്രയേലിന്റെ മിസൈല്‍ കവചത്തിനുപോലും മിസൈല്‍ തടുക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top