25 December Wednesday

ലബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

ബെയ്റൂട്ട് > ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. സെൻട്രൽ ബയ്റൂത്തിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ലബനനിൽ കര വഴിയുള്ള ആക്രമണവും ഇസ്രയേൽ കടുപ്പിച്ചിരുന്നു.

ലബനനിലേക്ക്‌ വ്യാപകമായ കടന്നാക്രമണത്തിന്‌ ഒരുങ്ങുകയാണ്‌ ഇസ്രയേലെന്ന്‌ റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. 80,000 സൈനികരാണ്‌ കടന്നാക്രമണത്തിന്‌ തയ്യാറാകുന്നത്‌. തെക്കൻ ലബനനിലെ  നഖോറയിലെ യു എൻ സമാധാന സേനാ കേന്ദ്രം കടക്കാതെ ഇസ്രയേലിലേക്ക്‌ പൂർണ ആക്രമണം സാധ്യമല്ല. വ്യാഴാഴ്ചയും ഇവിടേക്ക്‌ ഇസ്രയേൽ ഷെല്ലാക്രമണം നടത്തി.വടക്കൻ ഇസ്രയേലിൽ ഹിസ്‌ബുള്ള റോക്കറ്റ്‌ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top