21 December Saturday

യുഎൻ അഭയാർഥി ഏജൻസി കേന്ദ്രം പിടിച്ചെടുത്ത്‌ ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ജറുസലേം
കിഴക്കൻ ജറുസലേമിൽ, പലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയുടെ ആസ്ഥാനമന്ദിരം പിടിച്ചെടുത്ത്‌ ഇസ്രയേൽ.

   സ്ഥലത്ത്‌ ജൂതകുടിയേറ്റക്കാർക്കായി 1440 സെറ്റിൽമെന്റ്‌ യൂണിറ്റുകൾ നിർമിക്കുമെന്നും പ്രഖ്യാപിച്ചു.ഏജൻസിയുടെ പ്രവർത്തനവും പ്രത്യേക അവകാശങ്ങളും പൂർണമായി നിരോധിക്കുന്ന ബില്ലിന്‌ ഇസ്രയേൽ പാർലമെന്റായ നെസറ്റിന്റെ വിദേശകാര്യ, പ്രതിരോധ കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.    ബില്‍ നിയമമാക്കരുതെന്ന്‌ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര ഏജൻസികളും ആവർത്തിച്ച്‌ ആവശ്യപ്പെടുന്നതിനിടെയാണ്‌ ഏജൻസിയുടെ ആസ്ഥാനം പിടിച്ചെടുത്തത്‌.  


 യുഎന്‍ ഏജൻസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന ബില്ലും നെസറ്റിന്റെ പരിഗണനയിലാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top