22 December Sunday

വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 45 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കെയ്‌റോ > വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു.  ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേൽ ആക്രമിച്ചത്. ബെയ്ത്ത് ലാഹിയയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രി സമുച്ചയത്തിൽ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങി. ആശുപത്രിയിൽ നിന്നും ആരോ​ഗ്യ പ്രവർത്തകരെയും രോഗികളെയും സൈന്യം  കസ്റ്റഡിയിലെടുത്തതായി പലസ്തീൻ എൻക്ലേവ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിന്നീട് ഇവരെ വിട്ടയച്ചു. കമൽ അദ്‌വാൻ ആശുപത്രി വെള്ളിയാഴ്ചയാണ് ഇസ്രയേൽ സൈന്യം ആക്രമിച്ചത്. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top