04 December Wednesday

വടക്കൻ ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

കെയ്‌റോ > വടക്കൻ ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. ബൈത്ത് ലാഹിയ പട്ടണത്തിലെ വീടുകൾക്ക്  നേരെയാണ്‌ ബോംബാക്രമണമുണ്ടായത്‌. ആക്രമണത്തിൽ  15 പേർ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായതായും പലസ്തീൻ സിവിൽ എമർജൻസി സർവീസ് അറിയിച്ചു.

ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള  ജബാലിയ, ബെയ്റ്റ് ലാഹിയ, ബെയ്റ്റ് ഹനൂൻ എന്നിവിടങ്ങളിലെ വീടുകൾക്കുനേരെയും ഇസ്രയേൽ സൈന്യം ബോംബെറിഞ്ഞതായി ഔദ്യോഗിക മന്ത്രാലയം അറിയിച്ചു.

ബൈത്ത് ലാഹിയയിലെ അഭയാർഥികേന്ദ്രമായ ഒരു സ്കൂളിന് പുറത്തും ഇസ്രയേൽ ഡ്രോണുകൾ ബോംബുകൾ വർഷിച്ചതായി റിപ്പോർട്ടുണ്ട്‌. നിർബന്ധിത ഒഴിപ്പിക്കലുകളും ബോംബാക്രമണങ്ങളും നടത്തി  വടക്കൻ ഗാസ കയ്യേറാൻ  ഇസ്രയേൽ സൈന്യം ശ്രമിക്കുന്നതായാണ്‌ ആക്രമണത്തിൽ പലസ്തീന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ഇസ്രയേലിൽനിന്ന്‌ ഗാസയിലേക്ക്‌ ചരക്ക്‌ കൊണ്ടുപോകുന്ന പ്രധാന കവാടമായ കെരെം ഷാലോംവഴിയുള്ള ഗാസയിലേക്കുള്ള സഹായ വിതരണം അവസാനിപ്പിക്കുന്നതായി  യു എൻ ഏജൻസി അറിയിച്ചിരുന്നു. സഹായവുമായി വരുന്ന ട്രക്കുകൾ ഇസ്രയേൽ സൈന്യത്തിന്റെ സഹായത്തോടെ കൊള്ളയടിക്കപ്പെടുപ്പെടുന്ന സാഹചര്യത്തിലാണ്‌ സഹായവിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഏജൻസി തീരുമാനിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top