22 December Sunday

ജബലിയയിലെ അഭയാർഥിക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ഗാസ സിറ്റി > ജബലിയയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ അറിയിച്ചു. 17 ദിവസത്തിനിടെ 640 പേരാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ വടക്കൻ ​ഗാസയിൽ മാത്രം കൊല്ലപ്പെട്ടത്. ഇസ്രയേൽ വടക്കൻ ഗാസയെ ശ്വാസംമുട്ടിക്കുകയാണെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടി. ഗാസയുടെ വടക്കേയറ്റത്ത്‌ മനുഷ്യവാസമില്ലെന്ന്‌ ഉറപ്പാക്കുകയാണ്‌ ഇസ്രയേലെന്ന്‌ യു എൻ മനുഷ്യാവകാശ ഓഫീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top