ഗാസ സിറ്റി > തെക്കൻ ഗാസയിൽ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിലെ അൽ മവാസി ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ അൽ-മവാസി മേഖലയിലെ 20 ടെന്റുകൾ തകർന്നു. ക്യാമ്പിനുള്ളിൽ ഗർത്തവും രൂപപ്പെട്ടു. ആക്രമണത്തിൽ ക്യാമ്പിലെ പല ടെന്റുകളിലായി കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾ മണ്ണിനടിയിലായി. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന ഇടത്താണ് കടന്നാക്രമണം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..