ഗാസ സിറ്റി > ഗാസയിൽ പലസ്‌തീൻ അഭയാർഥികൾ താമസിച്ചിരുന്ന സ്‌കൂളിനു നേരെ ഇസ്രയേലിന്റെ ബോംബ് ആക്രമണം. ആക്രമണത്തിൽ 15ഓളം പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് സമീപം ഷെയ്ഖ് റദ്വാനിലുള്ള ഹമാമ സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആദ്യ ബോംബ് വീണ ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടന്നതായാണ് വിവരം.
നിരവധി പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച റഫയിലും ഗാസ സിറ്റിയിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിലും 8 പേർ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ്ബാങ്കിലെ ആക്രമണത്തിൽ ഹമാസ് കമാൻഡറടക്കം 9 പേർ കൊല്ലപ്പെട്ടതായും ഹമാസ് വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..