23 December Monday

ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ബെയ്റൂട്ട് > ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. പ്രാദേശിക സമയം പുലർച്ചെ നാലോടെയാണ് ആക്രമണമുണ്ടായത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് മിസൈലുകളാണ് വിക്ഷേപിച്ചത്.

സംഭവത്തിൽ 4 പേർ കൊല്ലപ്പെട്ടതായും 23 പേർക്ക് പരിക്കേറ്റതായും ലബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഒരു കെട്ടിടം പൂർണമായും മറ്റുള്ളവ ഭാ​ഗികമായി ബെയ്റൂട്ടിലെ ബസ്തയിലാണു സ്ഫോടനങ്ങളുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top