23 December Monday

ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം: 11 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ബെയ്റൂട്ട് > ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തിൽ 11 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസ്ത ജില്ലയിലെ ജനവാസമേഖലയിലേക്ക് അഞ്ച് മിസൈലുകൾ പതിച്ചതായാണ് വിവരം.

യാതൊരു മുന്നറിയിപ്പുകളുമില്ലാതെ നടത്തിയ ആക്രമണത്തിൽ ഒരു എട്ട് നില കെട്ടിടം പൂർണമായി തകരുകയും വ്യാപക നാശ നഷ്ടമുണ്ടാവുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രാദേശിക സമയം നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആക്രമണമുണ്ടായ ബസ്തയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തി. സ്ഥലത്ത് നിന്ന് അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ ഇപ്പോഴും തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ബെയ്റൂട്ടിലെ നാലാമത്തെ ഇസ്രയേൽ ആക്രമണമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top