ഗാസ സിറ്റി > ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ ടാങ്ക്, ഡ്രോൺ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിനു പുറമെ മധ്യ ഗാസയിലെ ദെയ്ർ അൽ ബലായിലും ആക്രമണം നടന്നു. ദെയ്‌ർ അൽ ബലായിൽനിന്ന് ആളുകളോട് എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നിർദേശിച്ചിരുന്നു. ഇവിടങ്ങളിൽ വരുംദിനങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്ന സൈന്യത്തിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ആക്രമണം നടന്നത്. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ മധ്യസ്ഥ ചർച്ച നയിക്കുന്ന ഈജിപ്ത്, ഖത്തർ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനെത്തിയ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അമേരിക്കയിലേക്ക് മടങ്ങി. ചർച്ച ഫലപ്രാപ്തിയിൽ എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഫലപ്രദമായ തീരുമാനത്തിൽ എത്തിക്കാൻ ബ്ലിങ്കന് സാധിച്ചിരുന്നില്ല.
ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 40, 000 കടന്നു. 92, 743 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമാണ് ഗാസയിൽ കൊല്ലപ്പെട്ടവരിൽ ഏറെയും. ഒക്‌ടോബർ 7 മുതലാണ് ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം തുടങ്ങിയത്. 17,000 കുട്ടികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. രണ്ട് വയസിന് താഴെയുള്ള 2,100 കുട്ടികളും ഇതിൽപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..