25 November Monday

ഇസ്രയേൽ നേതാക്കൾക്ക് വധശിക്ഷ നൽകണം; അയത്തൊള്ള അലി ഖമനേയി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

photo credit: X

ദുബായ്‌> ഇസ്രയേൽ നേതാക്കൾക്ക് അറസ്റ്റ്‌ വാറണ്ടല്ല  വധശിക്ഷയാണ്‌ നൽകേണ്ടതെന്ന്‌  ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. 'അവർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, അത് പോരാ. ഈ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ നൽകണം" എന്നാണ്‌  ഖമനേയി പറഞ്ഞത്‌.

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു,  മുൻ പ്രതിരോധ മന്ത്രി യോവ്‌ ഗാലന്റ്‌, ഹമാസ്‌ നേതാവ്‌ മുഹമ്മദ്‌ ദെയ്‌ഫ്‌ എന്നിവർക്കെതിരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർത്ത്‌ യുദ്ധക്കുറ്റം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ്‌ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ  നടപടി. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉൾപ്പെടെ ബോധപൂർവം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബർ വിലയിരുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top