റോം > ഇറ്റാലിയൻ പത്രപ്രവർത്തക സിസിലിയ സാലയെ ഇറാൻ തടവിലാക്കിയതായി ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഇറ്റാലിയൻ പത്രമായ ഇൽ ഫോഗ്ലിയോയിലാണ് സിസിലയ സാല ജോലിചെയ്യുന്നത്. 19ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 2018ൽ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ജയിലാണിത്. മോചനത്തിനായി ശ്രമം ആരംഭിച്ചതായി ഇറാനിലെ ഇറ്റാലിയൻ എംബസി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..