26 December Thursday

മുൻകാമുകിയെ ഉപദേശകയാക്കിയ ഇറ്റാലിയന്‍ മന്ത്രി രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

റോം > മുൻകാമുകിയെ മുഖ്യഉപദേശകയായി നിയമിച്ച ഇറ്റലിയുടെ സാംസ്കാരികമന്ത്രി ജെനാറോ സാൻ ജൂലിയാനോ ഒടുവില്‍ രാജിവച്ചു. നിയമനത്തെ തുടർന്നുണ്ടായ വിവാദം രാജ്യത്തെ വലതുപക്ഷ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ്‌ അറുപത്തിരണ്ടുകാരനായ മന്ത്രിയുടെ രാജി.

ജോലി കിട്ടിയകാര്യം രണ്ടാഴ്ച മുമ്പാണ് യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ആദ്യം നിയമനവിവരം നിഷേധിച്ച സാൻജൂലിയാനോ പിന്നീട്‌ ഒരു സ്വകാര്യചാനലിന്‌ നൽകിയ അഭിമുഖത്തിൽ യുവതിയുമായുള്ള ബന്ധം തുറന്നുസമ്മതിച്ചു. ഭാര്യയോട്‌ മാപ്പുചോദിക്കുകയും ചെയ്തു. പിന്നാലെ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക്‌ രാജി സമർപ്പിച്ചു.

ശമ്പളമില്ലാത്ത പദവിയിലാണ്‌ യുവതിയെ നിയമിച്ചതെന്നും ഖജനാവിൽനിന്ന്‌ ഒരു യൂറോപോലും ഇവർക്കായി ചെലവിട്ടിട്ടില്ലെന്നും സാൻ ജൂലിയാനോ അവകാശപ്പെടുന്നു. എന്നാൽ, വിദേശരാജ്യങ്ങളിൽ സാൻജൂലിയാനോയുമൊത്ത്‌ നടത്തിയ സന്ദർശനങ്ങളുടെ ചിത്രങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top