ഒട്ടാവ
കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ പുറത്താക്കാനായി അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ഭരണത്തിലുള്ള ലിബറൽ പാർടിയുടെ പ്രധാന സഖ്യകക്ഷിയായ എൻഡിപി നേതാവ് ജഗ്‌മീത് സിങ്.
എൻഡിപിയുടെ പിന്തുണയോടെ ഭരണം നിലനിർത്തിയിരുന്ന സർക്കാരിനെതിരെ അടുത്തവർഷം പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ജഗ്‌മീത് സിങ് അറിയിച്ചു.
മറ്റു പ്രതിപക്ഷപാർടികൾ എതിർത്തില്ലെങ്കിൽ അവിശ്വാസം പാസാകും. \ ഇതോടെ അടുത്തവർഷം ഒക്ടോബറിനകം നടക്കാനിരിക്കുന്ന കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേയാകും. ജഗ്‌മീത് സിങ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കത്തിൽ ലിബറലുകൾക്ക് ഇനിയുമൊരവസരം നൽകാനാവില്ലെന്നും തങ്ങൾക്കുവേണ്ടിപ്രവർത്തിക്കുന്ന സർക്കാരിനെ തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകണമെന്നും അറിയിച്ചു.
തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഒഴിവാക്കാൻ സ്വന്തം പാർടിയിലെ വലിയൊരുവിഭാഗം ട്രൂഡോ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ട്രൂഡോയുടെ ഉപപ്രധാനമന്ത്രി രാജിവച്ചതിന് പിന്നാലെയാണ് അവിശ്വാസപ്രമേയ ഭീഷണിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..