ബീജിങ്
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ത്രിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച ബീജിങ്ങിലെത്തി. ഇരുരാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ജനുവരിയിൽ കാലാവധി അവസാനിക്കുംമുമ്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇതിന് മുന്നോടിയായുള്ള പ്രാഥമിക ചർച്ചകൾക്കാണ് സള്ളിവന്റെ സന്ദര്‍ശനമെന്ന് റിപ്പോർട്ടുണ്ട്. വിദേശ മന്ത്രി വാങ് യി ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..