24 December Tuesday

വിമാനത്തിലെ സ്ക്രീനിൽ അശ്ലീല സിനിമ; അസ്വസ്ഥരായി യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

സിഡ്നി>  വിമാനത്തിലെ സ്‌ക്രീനിൽ അശ്ലീല രംഗങ്ങളുള്ള സിനിമ. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്ന് ജപ്പാനിലെ ഹനേഡയിലേക്കുള്ള ക്വാണ്ടസ് ക്യൂ വിമാനത്തിലാണ്‌ 'ഡാഡിയോ' എന്ന ചിത്രം പ്ലേ ചെയ്യപ്പെട്ടത്‌. എല്ലാ സ്‌ക്രീനുകളിലും ഒരു മണിക്കൂർ നേരം സിനിമ പ്ലേ ചെയ്തു.  വിമാനത്തിലെ സാങ്കേതിക തകരാർ മൂലമാണ്‌ സിനിമ പ്ലേ ചെയ്യപ്പെട്ടതെന്ന്‌ ന്യൂസ് ഡോട്ട് കോം എയു റിപ്പോർട്ട് ചെയ്തു.

ക്വാണ്ടസ് ക്യൂ എഫ് 59 ഫ്ലൈറ്റിലാണ് സംഭവം നടന്നത്. കുട്ടികളും കുടുംബങ്ങളുമായി യാത്ര ചെയ്തവരെ  ഇത്‌ ഏറെ ബുദ്ധിമുട്ടിപ്പിച്ചുവെന്ന്‌ യാത്രക്കാർ പറഞ്ഞു.

സ്‌ക്രീൻ ഓഫ്‌ ചെയ്യാൻ സാധിക്കാത്തതിനാൽ ഒരു മണിക്കൂർ നേരമാണ്‌ പ്ലേ ചെയ്യപ്പെട്ടത്‌. അവസാനം ഫ്ലൈറ്റ്‌ ജീവനക്കാർ സിനിമയുടെ ശബ്ദം ഓഫ്‌ ചെയ്യുകയായിരുന്നു.

ചില യാത്രക്കാർ സിനിമ തിരഞ്ഞെടുത്തപ്പോൾ സംഭവിച്ച സാങ്കേതിക തകരാറാണ് എല്ലാ സ്ക്രീനുകളിലും  ഒരേ സിനിമ പ്ലേ ചെയ്യാൻ കാരണമായതെന്ന്‌ വിമാന അധികൃതർ പറഞ്ഞു. യാത്രക്കാർ നേരിട്ട പ്രശ്നത്തിൽ കമ്പനി ക്ഷമ ചോദിച്ചു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top