ടോക്യോ>: ജപ്പാനിൽ 27ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഭരണകക്ഷിയും ലിബറൽ ഡെമോക്രാറ്റ് പാർടി (എൽഡിപി) നേതാവുമായ ഷിഗേറു ഇഷിബ. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണ് ഇഷിബയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
ഇഷിബ പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ല. ചൊവ്വാഴ്ച പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.'പുതിയ ഭരണകൂടത്തെ എത്രയും വേഗം ജനങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്,' എന്നു പറഞ്ഞാണ് ഇഷിബ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..