17 September Tuesday

ജപ്പാനെ വിറപ്പിച്ച് ഭൂചലനം; അതിതീവ്ര ഭൂചലനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

ടോക്കിയോ > ജപ്പാനെ വിറപ്പിച്ച് ഭൂചലനം. ഇന്നലെ അനുഭവപ്പെട്ട ഭൂചലനത്തിന് പിന്നാലെ അതിതീവ്ര ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ​ഗവൺമെന്റ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ജപ്പാനിലെ പ്രധാന ദ്വീപായ ക്യൂഷുവിന്റെ കിഴക്കൻ തീരത്താണ് ഇന്നലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. സമുദ്ര നിരപ്പിൽ നിന്ന് 30 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ശക്തമായ ഭൂമികുലുക്കത്തെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ആദ്യമായി ​ഗവൺമെന്റ് അതി തീവ്ര ഭൂകമ്പത്തിന് സാധ്യതുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ യാത്രകൾ മാറ്റിവച്ചു.

100- 150 വർഷത്തിനിടയിലാണ് അതിതീവ്ര ഭൂകമ്പ മുന്നറിയിപ്പുകൾ (Megaquake) നൽകപ്പെടുന്നത്. ഭൂകമ്പമുണ്ടായാൽ 2011ൽ ജപ്പാനിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമുണ്ടായ നാശനഷ്ടങ്ങളുടെ ഇരട്ടിയായിരിക്കുമെന്ന് അധികൃതർ പറയുന്നു. 1946ലാണ് അവസാനമായി അതിതീവ്ര ഭൂകമ്പം ഉണ്ടായത്. കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top