25 November Monday

യുഎസ്‌ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കാൻ ഇന്ത്യൻ വംശജൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

വാഷിങ്‌ടൺ> അമേരിക്കയുടെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയുക്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇന്ത്യൻ വംശജനായ ജെയ്‌ ഭട്ടാചാര്യയെ തെരഞ്ഞെടുത്തു. സ്റ്റാൻഫോഡ്‌ യൂണിവേഴ്‌സിറ്റി പ്രൊഫസറും ദേശീയ സാമ്പത്തിക ഗവേഷണ ബ്യൂറോയിൽ റിസർച്ച്‌ അസോസിയറ്റുമായ ഭട്ടാചാര്യ കൊൽക്കത്തയിലാണ്‌ ജനിച്ചത്‌.

സാമ്പത്തികശാസ്ത്രത്തിൽ പിഎച്ച്ഡി ബിരുദധാരിയുമാണ്‌. മുൻ സർക്കാർ നടപ്പാക്കിയ കോവിഡ്‌ ലോക്‌ഡൗണിനെതിരെ ഭട്ടാചാര്യ ഉയർത്തിയ വിമർശങ്ങളെ റിപ്പബ്ലിക്‌ പാർടി പിന്തുണച്ചിരുന്നു. ട്രംപ്‌ നിയമനവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കാർഷികവിഭാഗത്തിന്റെ സെക്രട്ടറിയായി ബ്രൂക്ക്‌ കോളിൻസിനെ ശനിയാഴ്‌ച പ്രഖ്യാപിച്ചതോടെ അടുത്ത നാലുവർഷത്തേക്കുള്ള  സർക്കാർ ഏജൻസി തലവൻമാരുടെ തെരഞ്ഞെടുപ്പ്‌ പൂർത്തിയായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top